നിയമസഭയിലെ നാടകീയ രംഗങ്ങള്‍ക്ക് പിന്നാലെ സർക്കാരിനും സ്പീക്കർക്കും എതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്. മുഖ്യമന്ത്രി പിണറായി വിജയൻ നരേന്ദ്ര മോദിയാവാൻ ശ്രമിക്കുകയാണെന്നും സ്പീക്കർ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ തന്നോട് അനാദരവ് കാട്ടിയെന്നും വിഡി സതീശൻ ആരോപിച്ചു. ‘സ്പീക്കറുടെ ഭാഗത്ത് നിന്നും സർക്കാരിന്റെ ഭാഗത്ത് നിന്നും ഇന്ന് ജനാധിപത്യപരമല്ലാത്ത സമീപമാണ് ഉണ്ടായത്. 49 പ്രധാനപ്പെട്ട ചോദ്യങ്ങളാണ് […]