ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജും പ്രസിഡന്റ് വസീഫും സിപിഎം സംസ്ഥാന സമിതിയില്‍ ഇടംനേടിയേക്കും. മുന്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ജെയ്ക് സി തോമസും ഇക്കുറി സംസ്ഥാന സമിതിയില്‍ എത്തിയേക്കും. 75 വയസ്സെന്ന പ്രായപരിധിയുടെ പേരില്‍ സംസ്ഥാന സമിതിയില്‍ നിന്ന് 15 പേരോളം ഒഴിവാകാനുള്ള സാധ്യതയേറെയാണ്. ആരോഗ്യ പ്രശ്നങ്ങളടക്കം മുന്‍നിര്‍ത്തി മറ്റ് ചിലരെയും മാറ്റിയേക്കും. […]







