ഛത്തീസ്ഗഡ് ബി.ജെ.പിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പ്രചരിപ്പിച്ച മൂന്ന് വിദ്വേഷ പോസ്റ്റുകള്‍ നീക്കി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ നിർദേശത്തെ തുടർന്നാണ് പോസ്റ്റുകള്‍ നീക്കേണ്ടിവന്നത്. ഭാവിയില്‍ ഇത്തരം പോസ്റ്റുകള്‍ ആവർത്തിക്കാതിരിക്കാൻ ബി.ജെ.പിക്ക് കർശന മുന്നറിയിപ്പ് നല്‍കിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ റീന കങ്കാലെ പറഞ്ഞു. മേയ് 15ന് പോസ്റ്റ് ചെയ്ത വിഡിയോയാണ് നീക്കിയതിലൊന്ന്. പച്ച വസ്ത്രവും തൊപ്പിയും […]