മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ മൂന്നാം തവണയും നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എൻഡിഎ മുന്നണി അധികാരത്തിലെത്തുമെന്നും ഇന്ത്യ സഖ്യത്തിന് 150 സീറ്റിനു മുകളില്‍ ലഭിക്കില്ലെന്നുമുള്ള എക്സിറ്റ്പോള്‍ പ്രവചനങ്ങള്‍ നിഷ്പ്രഭമായി. പ്രമുഖ മാധ്യമങ്ങളുടെ എക്സിറ്റ് പോളുകളില്‍ എൻഡിഎയ്ക്ക് 350ന് മുകളില്‍ സീറ്റുകളാണു പ്രവചിച്ചത്. ബിജെപി ഒറ്റയ്ക്ക് കേവലഭൂരിപക്ഷം മറികടക്കുമെന്നും പ്രവചിച്ചിരുന്നു. ശനിയാഴ്ച പുറത്തുവന്ന പത്ത് എക്സിറ്റ് പോളുകളില്‍ ഒന്‍പതും […]