എസ്.എൻ.ഡി.പി നേതാവായ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം എൻ.ഡി.എ സ്ഥാനാർഥിയുമായി കൂടിക്കാഴ്ച നടത്തിയത് വിവാദമാകുന്നു. നേരത്തേ ബി.ഡി.ജെ.എസ് പഠന ശിബിരത്തില്‍ പങ്കെടുത്ത് പാർട്ടിയെ വെട്ടിലാക്കിയ ചിറക്കടവം ലോക്കല്‍ കമ്മറ്റി അംഗം വി. ചന്ദ്രദാസാണ് ആലപ്പുഴ മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി ശോഭാ സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയത്. വിഷയം പാർട്ടിക്കുള്ളില്‍ ചൂടേറിയ ചർച്ചക്ക് വഴിമാറിയതോടെ എസ്.എൻ.ഡി.പി യൂനിയൻ പ്രസിഡന്റ് […]







