കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തിയ മുഖ്യമന്ത്രിയാണ് ഇ കെ നായനാര്‍. ആറു തവണ നായനാര്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മൂന്നു തവണയായി പതിനൊന്നു വര്‍ഷത്തോളം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു കയ്യൂര്‍ സമരനായകനായ ഇ. കെ നായനാര്‍. മൂന്നു തവണ പ്രതിപക്ഷ നേതൃസ്ഥാനവും വഹിച്ചു. എന്നാല്‍ നായനാരുടെ ആദ്യത്തെ തെരഞ്ഞെടുപ്പ് നിയമസഭയിലേക്കല്ല, ലോക്സഭയിലേക്കായിരുന്നു. 1964ല്‍ സിപിഐഎം രൂപീകരിച്ചതിനു […]






