പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ക്രിക്കറ്റിലെ ‘മാച്ച് ഫിക്സിങ്’ ലോക്സഭാ തിരഞ്ഞെടുപ്പിലും നടത്താൻ മോദി ശ്രമിക്കുകയാണെന്ന് രാഹുല്‍ ആരോപിച്ചു. ക്രിക്കറ്റില്‍, ഏതുവിധേനയും വിജയം കൈവശപ്പെടുത്താൻ കളിക്കാരേയോ ക്യാപ്റ്റൻമാരേയോ അമ്ബയർമാരേയോ സ്വാധീനിക്കുന്നതിനേയാണ് മാച്ച് ഫിക്സിങ് എന്നു പറയുന്നത്. തിരഞ്ഞെടുപ്പിലും സമാനമായ സംഗതിയാണ് നടക്കുന്നത്. നരേന്ദ്ര മോദി മാച്ച് ഫിക്സിങ്ങിന് ശ്രമിക്കുകയാണ്. […]






