ഡോക്ടറോട് കയര്‍ത്ത് സംസാരിച്ചു; പി.വി.അൻവര്‍ എം.എല്‍.എ.ക്കെതിരെ കേസ്
ചേലക്കര ഗവ.താലൂക്ക് ആശുപത്രിയില്‍ ഒ.പി.യില്‍ കയറി ഡോക്ടറോട് കയർത്ത് സംസാരിച്ചതിന് നിലമ്ബൂർ എം.എല്‍.എ. പി.വി.അൻവറിനെതിരെ ചേലക്കര പോലീസ് കേസെടുത്തു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സുനില്‍കുമാർ നല്കിയ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്. ചൊവ്വാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡി.എം.കെ. സ്ഥാനാർഥി എൻ.കെ. സുധീറിനും അനുയായികള്‍ക്കുമൊപ്പമെത്തിയ അൻവർ എം.എല്‍.എ. ആശുപത്രിയിലെത്തി ഒ.പി.യിലുണ്ടായിരുന്ന ഡോക്ടർ സെബാസ്റ്റ്യനോട് തട്ടിക്കയറുകയും ആശുപത്രി […]






