ഡല്ഹി നിയമസഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ഒരാഴ്ചയിലേറെ കഴിഞ്ഞിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ ബിജെപി. ബിജെപി നിയമസഭാ കക്ഷിയോഗം ഇന്ന് ചേരാനായിരുന്നു ഏറ്റവുമൊടുവില് തീരുമാനിച്ചിരുന്നത്. എന്നാല് യോഗം ബുധനാഴ്ചത്തേക്ക് മാറ്റിയതായി ബിജെപി കേന്ദ്ര നേതൃത്വം അറിയിച്ചു. ബുധനാഴ്ച ബിജെപി നിയമസഭാകക്ഷി യോഗം ചേര്ന്ന് പുതിയ നേതാവിനെ തെരഞ്ഞെടുക്കുകയും, വ്യാഴാഴ്ച പുതിയ സര്ക്കാര് സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കും […]