തൃശൂര്‍ പൂരം കലങ്ങിയില്ലെന്നും അലങ്കോലപ്പെടുത്താനുള്ള ശ്രമം മാത്രമാണ് ഉണ്ടായതെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. പൂരം പൂര്‍ണമായി കലങ്ങിയെന്ന് പറയുന്നത് യുഡിഎഫും ബിജെപിയുമാണെന്ന് ഗോവിന്ദന് പ്രതികരിച്ചു. എന്തും പറയാമെന്ന നിലപാടാണ് വിഷയത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി സ്വീകരിക്കുന്നത്. പൂരം എങ്ങനെയും അലങ്കോലപ്പെടുത്തി രാഷ്ട്രീയലാഭം കൊയ്യാനുള്ള ബോധപൂര്‍വമായ പ്രവര്‍ത്തനങ്ങളാണ് നടന്നത്. അന്വേഷണത്തില്‍ ഇക്കാര്യങ്ങള്‍ […]