കല്യാണവീടുകളില് മൂലയ്ക്കിരിക്കുന്ന അമ്മാവന്മാരെ പോലെയാണ് നരേന്ദ്രമോദിയെന്ന പരിഹസിച്ച് പ്രിയങ്ക ഗാന്ധി. ഇത്തരം അമ്മാവന്മാര് എല്ലാ കാര്യങ്ങളെ കുറിച്ചും നിരന്തരമായി പരാതിപ്പെടുന്നവരും വെറുതെയിരുന്ന് അഭിപ്രായം പറയുന്നവരുമായിരിക്കും. സ്വത്തിന്റെയും പൈതൃക നികുതിയുടെയും പേരില് കോണ്ഗ്രസിനെ നിരന്തരം വിമര്ശിക്കുന്ന മോദിയുടെ അനുമാനങ്ങള് യുക്തിരഹിതമാണെന്നും പ്രിയങ്ക വിമര്ശിച്ചു. ‘നിങ്ങളുടെ വീട്ടില് ആരെങ്കിലും എക്സ് റേ മെഷീനുമായി വന്നാല് തീര്ച്ചയായും നിങ്ങളുടെ സ്വത്തുക്കളെല്ലാം […]







