ഈ മാസം 16, 17, 18 തീയതികളിൽ സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് കൈരളി, ശ്രീ തിയേറ്ററുകളിൽ നടക്കുന്ന മൂന്നാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയിൽ വനിതാസംവിധായകരുടെ 24 ചിത്രങ്ങൾ പ്രദർശിപ്പിക്കും. 26-ാമത് ഐ എഫ് എഫ് കെയിൽ മികച്ച ചിത്രത്തിനുള്ള സുവർണചകോരവും മികച്ച നവാഗതസംവിധായകയ്ക്കുള്ള രജതചകോരവും നേടിയ ‘ക്ലാരസോള’യാണ് ഉദ്ഘാടനച്ചിത്രം. ചലച്ചിത്രമേളയിൽ രണ്ട് പ്രദർശനങ്ങൾ […]







