തമിഴ് സീരിയൽ താരം നക്ഷത്ര വിവാഹിതയായി. ടാറ്റൂ ആർട്ടിസ്റ്റായ വിശ്വയാണ് വരൻ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഇന്നലെയായിരുന്നു വിവാഹ ചടങ്ങുകൾ. ഏറെ നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. സീ തമിഴ് ചാനലിലെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൂടിയാണ് വിശ്വ. ‘എന്റെ പൊണ്ടാട്ടിയ്ക്കൊപ്പം’ എന്ന ക്യാപ്ഷനോടെ വിശ്വ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. നിരവധി ആരാധകരാണ് നവദമ്പതികൾക്ക് ആശംസകൾ നേരുന്നത്. […]







