സംസ്ഥാനത്തെ പതിമൂന്ന് ആശുപത്രികൾക്ക് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേഡ് അംഗീകാരം ലഭിച്ചുവെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. പതിനൊന്ന് ആശുപത്രികൾക്ക് നേരത്തെയുണ്ടായിരുന്ന അംഗീകാരം പുതുക്കികിട്ടിയപ്പോൾ രണ്ട് ആശുപത്രികൾക്ക് പുതിയ എൻ ക്യൂ എ സ് അംഗീകാരവുമാണ് ലഭിച്ചത്. എറണാകുളം ജില്ലയിലെ രായമംഗലം കുടുംബാരോഗ്യ കേന്ദ്രവും കോട്ടയത്തെ കല്ലറ പി എച്ചസിയും 97 പോയിന്റുമായാണ് അംഗീകാരം നേടിയത്. […]