കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പൂപ്പല്‍ ബാധ; യൂറോളജി വിഭാഗം തിയറ്ററും ഐസിയുവും അടച്ചു
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പൂപ്പല്‍ബാധയെ തുടര്‍ന്ന് യൂറോളജി വിഭാഗം തിയറ്ററും ഐസിയുവും അടച്ചു. തിയറ്ററില്‍ നിന്ന് വൃക്ക മാറ്റിവെച്ച രണ്ട് രോഗികള്‍ക്ക് അണുബാധ ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പൂപ്പല്‍ ബാധ കണ്ടെത്തിയത്. തിയറ്റര്‍ അടച്ച സാഹചര്യത്തില്‍ പ്ലാസ്റ്റിക് സര്‍ജറി, കാര്‍ഡിയോ തൊറാസിക് സര്‍ജറി, ഉദരരോഗ ശസ്ത്രക്രിയ എന്നീ വിഭാഗങ്ങള്‍ ഉപയോഗിക്കുന്ന തിയറ്റര്‍ താല്‍ക്കാലികമായി […]







