അഗ്നിപഥിൽ പ്രതിഷേധം ആളുന്നു; ബിഹാറിൽ ഇന്ന് ബന്ദ്; നിതീഷ് കുമാറിൻ്റെ മൗനം ശ്രദ്ധേയം
കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഹ്രസ്വകാല സൈനികസേവനപദ്ധതിയായ അഗ്നിപഥിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനിടെ ഒന്ന് ബിഹാറിൽ ബന്ദ്. പ്രതിപക്ഷ യുവജന വിദ്യാർത്ഥി സംഘടനകളുടെ ആഭിമുഖ്യത്തിലാണ് ബന്ദ് പ്രഖ്യാപിച്ചത്. അതേസമയം, ബിജെപി സഖ്യം ഭരിക്കുന്ന ബിഹാറിൽ കേന്ദ്രസർക്കാരിനെതിരായ അക്രമാസക്തമായ സമരം അരങ്ങേറുമ്പോൾ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വിഷയത്തിൽ മൗനം തുടരുകയാണ്. നിതീഷ് കുമാറിൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽപ്പോലും ഇതുവരെ […]