ഇന്ത്യാ സഖ്യത്തില്‍ നിന്ന് പിന്മാറിയതായി ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചു. എംപിയും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ സഞ്ജയ് സിങാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യാ സഖ്യയോഗം നാളെ നടക്കാനിരിക്കെയാണ് ഈ തീരുമാനം. ‘ആംആദ്മി പാര്‍ട്ടി ഇനി ഇന്ത്യാസഖ്യത്തിന്റെ ഭാഗമല്ലെന്നും തിങ്കളാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തിനോട് അനുബന്ധിച്ചുള്ള ഇന്ത്യാ സഖ്യത്തിന്റെ യോഗത്തില്‍ പാര്‍ട്ടി പങ്കെടുക്കുകയുമില്ലെന്നുമാണ് സഞ്ജയ് സിങ് പറഞ്ഞത്. […]