വിരമിക്കല് വാർത്തകള് തള്ളി ഇതിഹാസ ബോക്സിംഗ് താരം എം സി മേരികോം. വിരമിക്കല് വാർത്തകള് സത്യമല്ലെന്നും വാക്കുകള് വളച്ചൊടിക്കുകയായിരുന്നുവെന്നും ഒളിമ്ബിക് മെഡല് ജേതാവും ആറുതവണ ലോക ചാമ്ബ്യനുമായ മേരി കോം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. ‘മാദ്ധ്യമ സുഹൃത്തുക്കളേ, ഞാൻ ഇപ്പോഴും എന്റെ വിരമിക്കല് പ്രഖ്യാപിച്ചിട്ടില്ല. എന്റെ വാക്കുകള് തെറ്റായി വ്യാഖാനിക്കുകയായിരുന്നു. പ്രഖ്യാപിക്കാൻ സമയമാകുമ്ബോള് ഞാൻതന്നെ മാദ്ധ്യമങ്ങളുടെ മുന്നിലെത്തും. […]







