ബ്രിജ്ഭൂഷനെതിരായ അന്വേഷണം 15നകം തീര്‍ക്കുമെന്ന് ഉറപ്പ്; ഗുസ്തി താരങ്ങള്‍ സമരം താല്‍ക്കാലികമായി നിര്‍ത്തി
ഗുസ്തി ഫെഡറേഷന് പ്രസിഡന്റ് ബ്രിജ്ഭൂഷന് ശരണ്‍ സിങ്ങിനെതിരായ അന്വേഷണം ഈ മാസം പതിനഞ്ചിനകം തീര്‍ക്കുമെന്ന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്. ഇതേത്തുടര്‍ന്ന് ഗുസ്തി താരങ്ങള്‍ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു. കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂറുമായി താരങ്ങള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് തീരുമാനം. ബ്രിജ്ഭൂഷന്റെ അറസ്റ്റില്‍ ഉടന്‍ തീരുമാനം വേണമെന്ന് ചര്‍ച്ചയില്‍ ഗുസ്തി താരങ്ങള്‍ നിലപാടെടുത്തു. പരാതിയില്‍ ഈ […]







