പശുവിൻ്റെ പേരിൽ ഇരട്ടക്കൊല: മധ്യപ്രദേശിൽ 2 ഗോത്രവർഗക്കാരെ അടിച്ചുകൊന്നു
മധ്യപ്രദേശിൽ പശുവിൻ്റെ പേരിൽ വീണ്ടും അരുംകൊല. ഗോണ്ഡ്വാന എന്ന ആദിവാസി ഗോത്രവിഭാഗത്തിൽപ്പെട്ട രണ്ടുപേരെയാണ് ഇരുപതോളം വരുന്ന ആൾക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയത്. പശുവിനെ കശാപ്പ് ചെയ്തു എന്നാരോപിച്ചായിരുന്നു കൊലപാതകം. മധ്യപ്രദേശിലെ ആദിവാസി ഭൂരിപക്ഷ ജില്ലയായ സിയോനിയിലാണ് സംഭവം. പശുവിനെ കൊന്ന് ഇറച്ചി കടത്തിയെന്നാരോപിച്ച് സിമിരിയ ഗ്രാമത്തിലെ ധൻസ (54), സമ്പത് ബത്തി (66) എന്നിവരെയാണ് അക്രമികൾ കൊലപ്പെടുത്തിയത്. […]







