അമേരിക്കയിലെ ടെക്സസില്‍ അഞ്ച് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതി ഉള്‍പ്പെടെ നാല് ഇന്ത്യക്കാർ മരിച്ചു. കാർപൂളിംഗ് ആപ്പ് വഴി യാത്ര ചെയ്തവരാണ് മരിച്ചവരെല്ലാം. അർക്കൻസാസിലെ ബെന്റണ്‍വില്ലിലേക്കുള്ള യാത്രാ മദ്ധ്യേയാണ് ദുരന്തം അവരെ തേടിയെത്തിയത്. അപകടത്തില്‍ ഇവർ സഞ്ചരിച്ചിരുന്ന എസ്യുവി കാറിന് തീപിടിക്കുകയും നാലുപേരുടെയും ശരീരം കത്തിക്കരിഞ്ഞ് പോവുകയുമായിരുന്നു. ഡിഎൻഎ പരിശോധനയിലൂടെയാണ് ഇവരെ തിരിച്ചറിഞ്ഞത്. ആര്യൻ രഘുനാഥ് […]