മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കര്ണാടക കോണ്ഗ്രസില് തുടരുന്ന പ്രതിസന്ധി പരിഹരിക്കാന് നിര്ണായക ഇടപെടലുമായി ഹൈക്കമാന്ഡ്. മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെയും ചര്ച്ചയ്ക്കായി ഡല്ഹിക്ക് വിളിപ്പിച്ചു. നാളെയോ മറ്റന്നാളോ ആയിരിക്കും ഇരുനേതാക്കളുമായുള്ള കൂടിക്കാഴ്ചയെന്നാണ് വിവരം. രണ്ടുദിവസത്തിനുള്ളില് പ്രശ്നത്തിന് പരിഹാരമാകുമെന്ന് എഐസിസി അധ്യക്ഷന് മല്ലികാര്ജുന് ഖാര്ഗെ പറഞ്ഞു. മുതിര്ന്ന നേതാക്കളായ സോണിയ ഗാന്ധിയും രാഹുല് ഗാന്ധിയും താനും ഒരുമേശയ്ക്ക് […]






