ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടില്‍ തീവ്രമഴ, ജനജീവിതം സ്തംഭിച്ചു
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഫിന്‍ജാല്‍ ചുഴലിക്കാറ്റിന്റെ ഫലമായി തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലും പുതുച്ചേരിയിലും തീവ്രമഴയും ശക്തമായ കാറ്റും ഉണ്ടായി. ചെന്നൈ അടക്കമുള്ള പ്രദേശങ്ങളില്‍ കനത്തമഴയില്‍ ജനജീവിതം തടസ്സപ്പെട്ടു. ചെന്നൈയ്ക്ക് പുറമേ ചെങ്കല്‍പ്പട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍, തിരുവാരൂര്‍, മയിലാടുതുറൈ, നാഗപട്ടണം എന്നി ജില്ലകളിലും അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ചെന്നൈയില്‍ നിന്ന് പുറപ്പെടുന്നതും തിരിച്ചുവരുന്നതുമായ വിമാന സര്‍വീസുകളെയും ചുഴലിക്കാറ്റ് […]