‘ചില സ്ത്രീകളുടെ ആത്മഹത്യക്ക് കാരണം ലൈംഗികാതിക്രമം, ബാലതാരമായിരിക്കെ എനിക്കും അനുഭവമുണ്ടായിട്ടുണ്ട്’ കുട്ടി പത്മിനി
തമിഴ് സീരിയൽമേഖലയിലെ ലൈംഗികചൂഷണത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകളുമായി മുതിർന്ന നടിയും നിർമാതാവുമായ കുട്ടി പത്മിനി. ലൈംഗികാതിക്രമം നേരിട്ടതിനെത്തുടർന്ന് തമിഴ് സീരിയൽമേഖലയിൽ ഒട്ടേറെ സ്ത്രീകൾ ജീവനൊടുക്കിയെന്നാണ് പത്മിനി പറയുന്നത്. ഡോക്ടർമാരുടെയും അഭിഭാഷകരുടെയും ഐ.ടി.ക്കാരെയും പോലെയുള്ള തൊഴിൽമേഖലയാണ് സിനിമയും. എന്നിട്ടും ഇവിടെമാത്രം മാംസക്കച്ചവടമായി മാറുന്നത് എന്ത് കൊണ്ടാണ്. സംവിധായകരും സാങ്കേതികപ്രവർത്തകരും സീരിയൽ നടിമാരോട് ലൈംഗികാവശ്യം ഉന്നയിക്കുന്നുണ്ട്. പല സ്ത്രീകളും ദുരനുഭവങ്ങൾ […]