തെലങ്കാനയിലെ ജഗ്തിയാൽ ക്ഷേത്രത്തിലെ ജാതറ ആചാരത്തിനിടെ ആടുകളെ കടിച്ചു കൊന്നു
തെലങ്കാനയിലെ ജഗ്തിയാലിലുള്ള റൈക്കലിലെ ഭീമേശ്വര ക്ഷേത്രത്തിൽ നടന്ന ഭീമണ്ണ ജാതറയ്ക്കിടെ ആടുകളെ കടിച്ചു കൊന്നു. ആചാരത്തിന്റെ ഭാഗമായി ചില പുരുഷന്മാർ ആടുകളുടെ കഴുത്തിൽ കടിച്ചു കീറി രക്തം കുടിക്കുന്നതിന്റെ ദൃശ്യങ്ങൾ മൃഗക്ഷേമ പ്രവർത്തകർ പുറത്തുവിട്ടു. ഏകദേശം അൻപതോളം ആടുകളെയാണ് ഇത്തരത്തിൽ ക്രൂരമായി കൊലപ്പെടുത്തിയത്. 3 ദിവസം നീണ്ടുനിന്ന ഉത്സവത്തിന്റെ അവസാന ദിവസമായ ചൊവ്വാഴ്ചയാണ് സംഭവം നടന്നതെന്ന് […]






