ഉത്തര്‍പ്രദേശിലെ മുറാദാബാദ് ജില്ലയില്‍ ബി.ജെ.പി നേതാവിനെ പട്ടാപ്പകല്‍ വെടിവെച്ചുകൊന്നു. സംഭാലിലെ ബി.ജെ.പി പ്രാദേശിക നേതാവ് അനൂജ് ചൗധരിയാണ് കൊല്ലപ്പെട്ടത്. വെടിയേറ്റ് നിലത്ത് വീണ ശേഷവും ഇയാള്‍ക്കു നേരെ തുടരെ വെടിയുതിര്‍ക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ട് ഇയാളുടെ വീടിന് പുറത്താണ് കൊലപാതകം അരങ്ങേറിയത്. രാഷ്ട്രീയ വൈരാഗ്യമാണ് കാരണമെന്ന് സംശയിക്കുന്നതായി പ്രാഥമിക അന്വേഷണം നടത്തിയ ശേഷം […]