‘യോഗി സർക്കാരിന് കീഴിൽ യു.പിയില്‍ ഓരോ ദിവസവും 50,000 പശുക്കളെ കശാപ്പ് ചെയ്യുന്നു’; BJP എം.എൽ.എ
യോഗി ആദിത്യനാഥ് സർക്കാരിന് കീഴിൽ ഉത്തർപ്രദേശിൽ പ്രതിദിനം 50,000 പശുക്കളെ കശാപ്പ് ചെയ്യുന്നുവെന്ന് ലോണിയിൽ നിന്നുള്ള ഭാരതീയ ജനതാ പാർട്ടി എംഎൽഎ ആയ നന്ദ് കിഷോർ ഗുജാർ. നമ്മുടെ സർക്കാരിന് കീഴിൽ പ്രതിദിനം 50,000 പശുക്കളെ കശാപ്പ് ചെയ്യുന്നുണ്ട്. ഉദ്യോഗസ്ഥർ പശുക്കളുടെ ക്ഷേമത്തിനുള്ള പണം തിന്നുകയാണ്. ഇതിനർത്ഥം എല്ലായിടത്തും കൊള്ളയുണ്ടെന്നാണ് ഗുജാർ ഗാസിയാബാദിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. […]




