നാലുവർഷത്തെ സർവീസ് പൂർത്തിയാക്കുന്ന അഗ്നിവീരർക്ക് സംസ്ഥാന സർക്കാർ സർവീസുകളിൽ നിയമനം നൽകണമെന്ന് ശുപാർശ ചെയ്യുന്ന കേന്ദ്രസർക്കാർ നിർദേശത്തിനെതിരെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സംസ്ഥാനങ്ങൾ എന്തിന് ബിജെപി പ്രവർത്തകർക്ക് ജോലിനൽകണമെന്നായിരുന്നു മമതയുടെ ചോദ്യം. “അവർ തന്ത്രപരമായി സൈന്യത്തെ മുന്നിൽ നിർത്തിയിരിക്കുകയാണ്. നാലുവർഷം പൂർത്തിയാക്കുന്ന അഗ്നിവീരർക്ക് സംസ്ഥാന സർക്കാർ ജോലി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രത്തിൻ്റെ ഒരു കത്ത് […]