ഇന്ത്യയിൽ നിന്ന് മടങ്ങിയെത്തി, ഉക്രൈൻ ചുട്ടുകരിച്ച് വ്ലാദിമിർ പുടിൻ; അമേരിക്കയും ഉക്രൈനും തമ്മിലുള്ള സമാധാന ചർച്ചകൾക്കിടെ കനത്ത ആക്രമണം
ഇന്ത്യ സന്ദർശനം കഴിഞ്ഞ് തിരികെയെത്തിയ ശേഷം ഉക്രൈൻ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. യുക്രെയ്നിലേക്ക് കനത്ത വ്യോമാക്രമണം ആണ് റഷ്യ നടത്തിയത്. യുക്രെയ്നിലെ 29 കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. അറുനൂറിലധികം ഡ്രോണുകളും അമ്പതിലധികം മിസൈലുകളുമാണ് റഷ്യ തൊടുത്തു വിട്ടത്. സമാധാന പാക്കേജിനെപ്പറ്റി അമേരിക്കയും യുക്രെയ്നും തമ്മിലുള്ള ചർച്ചകൾ മൂന്നാം ദിവസത്തിലേക്ക് കടക്കാനിരിക്കെയായിരുന്നു ആക്രമണം […]







