ഐക്യരാഷ്ട്രസഭയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥന് ഗാസയില്‍ കൊല്ലപ്പെട്ടു. ഉദ്യോഗസ്ഥന് സഞ്ചരിച്ചിരുന്ന വാഹനം റാഫയില്‍ വെച്ച് ആക്രമിക്കപ്പെടുകയായിരുന്നു. അതേസമയം, കൊല്ലപ്പെട്ടയാളുടെ ഐഡന്റിറ്റി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇന്ത്യയില്‍ നിന്നുള്ളയാളാണെന്നും മുന്‍ ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥനാണെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. യുണൈറ്റഡ് നേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റിയിലെ സ്റ്റാഫ് അംഗമായിരുന്നു കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്. ഇസ്രായേല്‍ഹമാസ് സംഘര്‍ഷം ആരംഭിച്ചതിന് […]