ലബനിലെ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ പൗരന്മാർക്ക് മുന്നറിയിപ്പ് നല്കി ഇന്ത്യൻ എംബസി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ലബനനിലേക്ക് യാത്ര ചെയ്യരുതെന്ന് ബെയ്റൂട്ടിലെ ഇന്ത്യൻ എംബസി അറിയിച്ചു. ലബനനില്‍ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാനും അധികൃതർ നിർദേശം നല്കി. ഏതെങ്കിലും കാരണത്താല്‍ അവിടെ തുടരുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും അവിടുത്തെ സാഹചര്യം രൂക്ഷമാണെന്നും […]







