ഷെല്ലാക്രമണം: ഇസ്രയേലില്‍ കൊല്ലം സ്വദേശി കൊല്ലപ്പെട്ടു; രണ്ടു മലയാളികള്‍ക്ക് പരിക്ക്
ഇസ്രായേലില്‍ നടന്ന ഷെല്ലാക്രമണത്തില്‍ കൊല്ലം സ്വദേശി കൊല്ലപ്പെട്ടു. കാർഷിക മേഖലയില്‍ ജോലിചെയ്തിരുന്ന കൊല്ലം വാടി കാർമല്‍ കോട്ടേജില്‍ പത്രോസിന്റെ മകൻ നിബിൻ മാക്സ്വെല്ലാണ് (31 ) മരിച്ചത്. രണ്ടു മാസം മുൻപാണ് നിബിൻ ഇസ്രായേലിലേക്ക് പോയതെന്ന് ബന്ധുക്കള്‍ പറയുന്നു. നിബിന്റെ സഹോദരൻ നിവിനും ഇസ്രായേലിലാണ്. നിബിനോടൊപ്പം ഉണ്ടായിരുന്ന രണ്ട് മലയാളി അടക്കം ഏഴു പേർക്ക് പരിക്കേറ്റയായും […]