തോഷാഖാന കേസില്‍ മൂന്നുവര്‍ഷം തടവ് ശിക്ഷ ലഭിച്ച പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയില്‍ മാറ്റണമെന്ന ആവശ്യവുമായി പാകിസ്ഥാൻ തെഹരീക് ഇ ഇൻസാഫ് കോടതിയില്‍. സുരക്ഷ മുൻനിര്‍ത്തി അദ്ദേഹത്തെ റാവല്‍പിണ്ടിയിലെ അഡിയാല ജയിലിലേക്ക് മാറ്റണമെന്നാണ് ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ഇപ്പോൾ പഞ്ചാബിലെ അറ്റോക്ക് ജയിലിലാണ് ഇമ്രാനെ പാര്‍പ്പിച്ചിരിക്കുന്നത്. രാഷ്ട്രീയ തടവുകാര്‍ക്ക് അനുവദനീയമായ […]







