ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ 35 പേർ കൂടി കൊല്ലപ്പെട്ടു. ഗാസയിൽ ഉടനടി വെടിനിർത്തൽ ആവശ്യപ്പെട്ട് യുഎൻ ജനറൽ അസംബ്ലി പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് ആക്രമണം. സ്ത്രീകളും കുട്ടികളുമടക്കം 35 പേരോളം വ്യാമാക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മധ്യഗാസയിൽ നിസുറത്ത് അഭ്യാർത്ഥി ക്യാമ്പിന് നേരെയാണ് ആക്രമണം നടന്നത്. ഒരു ബ്ലോക്ക് മുഴുവനും ബോംബിങ്ങിൽ തകർന്നു. […]