മണിക്കൂറുകളായി പെയ്യുന്ന മഴയില്‍ മുങ്ങി കൊച്ചി നഗരം. വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിരിക്കുകയാണ്. ഇടപ്പള്ളി, കുണ്ടന്നൂര്‍, കടവന്ത്ര, എംജി റോഡ്, കാക്കനാട് ഇന്‍ഫോ പാര്‍ക്ക് പരിസരം, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരം, അടക്കമുള്ള സ്ഥലങ്ങളിലാണ് നിര്‍ത്താതെ പെയ്യുന്ന മഴയെ തുടര്‍ന്ന് വെള്ളക്കെട്ടുണ്ടായിരിക്കുന്നത്. മഴവെള്ളം ഒഴുകി പോകാന്‍ സാഹചര്യമില്ലാത്തതിനെ തുടര്‍ന്നാണ് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. മിക്ക റോഡുകളിലും വെള്ളക്കെട്ടുണ്ട്. […]