കാലടി കൈപ്പട്ടർ ഇഞ്ചക്ക കവലയിലുണ്ടായ ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മാണിക്കമംഗലം സ്വദേശി അനിൽ കുമാർ ആണ് മരിച്ചത്. 23 വയസ്സായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. അനിൽ കുമാർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിയുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അനിൽകുമാർ കേബിൾ ടിവി ജീവനക്കാരനാണ്. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് […]