കൊച്ചി പുറംകടലില്‍ നിന്ന് പിടിച്ച മയക്കുമരുന്നിന് 25,000 കോടി രൂപ വിലവരുമെന്ന് എന്‍സിബി
കൊച്ചി തീരത്ത് ആഴക്കടലിലെ കപ്പലില്‍ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്നിന് 25,000 കോടി രൂപ വിലവരുമെന്ന് നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ. 23 മണിക്കൂറോളം എടുക്കാണ് കപ്പലില്‍ നിന്ന് പിടിച്ചെടുത്ത മെത്താംഫിറ്റാമിന്റെ തരംതിരിക്കലും കണക്കെടുപ്പും പൂര്‍ത്തിയാക്കിയത്. 2525 കിലോ മെത്താംഫിറ്റാമിനാണ് പിടിച്ചെടുത്തത്. ഇവ 134 ചാക്കുകളിലായാണ് സൂക്ഷിച്ചിരുന്നതെന്നും മുന്തിയ ഇനം ലഹരിമരുന്നായതിനാലാണ് ഇത്രയധികം വിപണിമൂല്യമുള്ളതെന്നും എന്‍.സി.ബി. അധികൃതര്‍ പറഞ്ഞു. […]