വണ്ടി നിർത്തിയിടാൻ ഇടം കാണാതെ ഇനി നഗരത്തിരക്കില്‍ കറങ്ങിത്തിരിയേണ്ട. ഗതാഗത സംവിധാനത്തിലും ടൂറിസത്തിലും പുതിയ മാതൃകയായി കേരളത്തില്‍ പാർക്കിങ്ങിന് ആപ്പ് വരുന്നു. ഇതിനായി കെ.എം.ടി.എ. (കൊച്ചി മെട്രോപോളിൻ ട്രാൻസ്പോർട്ട് അതോറിറ്റി) മൊബൈല്‍ ആപ്ലിക്കേഷൻ തയ്യാറാക്കുകയാണ്. മുൻകൂട്ടി പണം അടച്ച് പാർക്കിങ് സ്ഥലം ബുക്ക് ചെയ്യാം. എറണാകുളം ജില്ലയിലാണ് ആദ്യം പദ്ധതി നടപ്പാക്കുന്നത്. പിന്നീട് മറ്റ് ജില്ലകളിലും […]