കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ്; തലയ്ക്ക് പരിക്കേറ്റ 12 വയസ്സുള്ള പെൺകുട്ടി ആശുപത്രിയിൽ ചികിത്സ തേടി
കണ്ണൂരിൽ ട്രെയിനിന് നേരെയുണ്ടായ കല്ലേറില്‍ 12 വയസുകാരിക്ക് പരിക്കേറ്റു. കോട്ടയം പാമ്പാടി സ്വദേശികളായ എസ് രാജേഷിന്റെയും രഞ്ജിനിയുടെയും മകള്‍ കീര്‍ത്തനയ്ക്കാണ് കല്ലേറില്‍ പരിക്കേറ്റത്. വൈകുന്നേരം 5 മണിക്ക് മംഗലാപുരം തിരുവനന്തപുരം എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. കോട്ടയത്തേക്ക് പോകുംവഴി എടക്കാട് സ്റ്റേഷനും കണ്ണൂരിനും ഇടയിൽ വച്ചായിരുന്നു സംഭവം. മൂകാംബിക ക്ഷേത്രദര്‍ശനത്തിന് ശേഷം കോട്ടയത്തേക്ക് അമ്മയ്ക്കും അമ്മൂമ്മയ്ക്കും ഒപ്പം […]