മദ്യലഹരിയില് ട്രെയിനില് കത്തി വീശി യാത്രക്കാരന്റെ ആക്രമണം. വെള്ളിയാഴ്ച രാത്രി ബാംഗ്ലൂര്-പുതുച്ചേരി ട്രെയിനിലെ ജനറല് കമ്പാര്ട്ട്മെന്റില് ആണ് ആക്രമണം നടന്നത്. കത്തി കൊണ്ടുള്ള ആക്രമണത്തില് രണ്ടുപേര്ക്ക് പരിക്കേറ്റു. പിന്നീട് അക്രമിയെ ആര്പിഎഫ് കസ്റ്റഡിയില് എടുത്തു. ട്രെയിന് കോഴിക്കോട് റെയില്വേ സ്റ്റേഷന് കഴിഞ്ഞ്, കടലുണ്ടി റെയില്വേ ഗേറ്റിന് സമീപം എത്തിയപ്പോഴാണ് യാത്രക്കാരനായ ഒരാള് സഹയാത്രികനുനേരെ കത്തി വീശിയത്. […]