കേന്ദ്ര ഫോറന്സിക് ലാബ് ഫലം കേസിനെ ബാധിക്കില്ലെന്ന് കേസ് അന്വേഷിച്ച മുന് എസ്പി കെ ജി സൈമണ്
കൂടത്തായി കേസുമായി ബന്ധപ്പെട്ട പുതിയ ഫോറന്സിക് പരിശോധനാ ഫലം കേസിനെ ബാധിക്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുന് എസ്പി കെ ജി സൈമണ്. കൊല്ലപ്പെട്ട നാലു മൃതദേഹങ്ങളുടെ സാംപിളുകളില് സയനൈഡിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ലെന്നാണ് പരിശോധനാ ഫലം. ഇത് കാലപ്പഴക്കം കൊണ്ട് സ്വാഭാവികമായി സംഭവിച്ചതാണെന്ന് സൈമണ് വ്യക്തമാക്കി. കോഴിക്കോട്ടെ ലാബില് പരിശോധിച്ചപ്പോഴും മൃതദേഹാവശിഷ്ടങ്ങളില് വിഷാംശം കണ്ടെത്തിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. […]