മലപ്പുറത്ത് ചായക്കടയിൽ പന്നിപ്പടക്കം പൊട്ടിത്തെറിച്ചു; അതിഥിത്തൊഴിലാളിക്ക് പരിക്ക്
മലപ്പുറം പോരൂർ രവിമംഗലത്ത് ചായക്കടയിൽ സൂക്ഷിച്ചിരുന്ന പന്നിപ്പടക്കം പൊട്ടിത്തെറിച്ച് അതിഥിത്തൊഴിലാളിക്ക് പരിക്ക്. സംഭവത്തിൽ കടയുടമ വാളമുണ്ട വെളുത്തേടത്ത് ഉണ്ണികൃഷ്ണനെ (50) വണ്ടൂർ പോലീസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി ഫൊറൻസിക് സംഘം വിശദമായ പരിശോധന നടത്തും. ഇന്നലെ വൈകീട്ട് നാലരക്കാണ് ഉണ്ണികൃഷ്ണന്റെ ചായക്കടയിൽ വലിയ ശബ്ദത്തോടെ സ്ഫോടനമുണ്ടായത്. ഈ സമയം […]






