ടൂറിസം പദ്ധതി പ്രദേശമായ വെള്ളാണിക്കല്‍ പാറയിലും പുളിമാത്ത് പഞ്ചായത്തിലെ പൊരുന്തമണില്‍ റബര്‍തോട്ടത്തിലും ബുധനാഴ്ച തീപിടിച്ചു. രണ്ടിടത്തുമായി 12 ഏക്കറോളം സ്ഥലത്തെ അടിക്കാടുകളും കുറ്റിച്ചെടികളും കത്തിനശിച്ചു. വെഞ്ഞാറമൂട് അഗ്നിരക്ഷാസേനയെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.വെള്ളാണിക്കല്പാറയില് രാവിലെ 11 ഓടെയാണ് തീപിടിച്ചത്. അഞ്ച് ഏക്കറോളം സ്ഥലത്തെ കുറ്റിക്കാട് കത്തിനശിച്ചു. 10 ദിവസത്തിനുള്ളില്‍ രണ്ടാമത്തെ തവണയാണ് ഇവിടെ അഗ്നിബാധ. വൈകീട്ട് മൂന്നോടെ പൊരുന്തമണില്‍ […]







