ജോലിക്കിടയില്‍ കൊലചെയ്യപ്പെട്ട ഡോ വന്ദനയുടെയും ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന് ജെ എസ് രഞ്ജിത്തിന്റെയും കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതം നല്കാന് തീരുമാനം. മന്ത്രിസഭാ യോഗമാണ് തീരുമാനം എടുത്തത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വെച്ച് കുത്തേറ്റാണ് ഡോ വന്ദന ദാസ് മരിച്ചത്. തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കിലുണ്ടായ അഗ്നിബാധ അണയ്ക്കാന്‍ ശ്രമിക്കവെ മതിലിടിഞ്ഞു വീണാണ് രഞ്ജിത്ത് മരിച്ചത്. […]







