ഭക്ഷ്യവിഷബാധയേറ്റ് മരണം; കോട്ടയം നഗരസഭാ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ക്ക് സസ്പെന്ഷന്
കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവത്തില്‍ മുനിസിപ്പാലിറ്റി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ക്ക് സസ്പെന്ഷന്. നവംബറില്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമായ ഹോട്ടലിന് വീണ്ടും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.ആര്. സാനുവിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതായി ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ അറിയിച്ചു. സംക്രാന്തിയില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം കുഴിമന്തി ഹോട്ടലിനെതിരെ നേരത്തേയും പരാതികള്‍ ഉയര്‍ന്നിരുന്നു. […]







