നടനും മുന്‍ രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയെ ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നു. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം അനുസരിച്ചാണ് നടപടി. മുന്‍ പ്രസിഡന്റുമാരും ജനറല്‍ സെക്രട്ടറിമാരും ഉള്‍പ്പെടുന്ന മുതിര്‍ന്ന നേതാക്കളും സംസ്ഥാന ഭാരവാഹികളും മാത്രം ഉള്‍പ്പെടുന്ന കമ്മിറ്റിയിലേക്ക് ഇതാദ്യമായാണ് പതിവുരീതികള്‍ മറികടന്ന് സുരേഷ് ഗോപിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പുതിയ നീക്കം. […]







