സംസ്ഥാനത്ത് സ്കൂളുകൾക്ക് ശനിയാഴ്ച പ്രവൃത്തി ദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ശക്തമായ മഴയെത്തുടര്‍ന്ന് സ്കൂളുകള്‍ക്ക് പല ദിവസങ്ങളിലും അവധി നല്കിയതുകൊണ്ട് പാഠഭാഗങ്ങള്‍ പഠിപ്പിച്ച് തീര്‍ക്കാൻ ഇനിയും ബാക്കിയാണെന്നുള്ള കാരണം ചൂണ്ടിക്കാട്ടിയാണ് ശനിയാഴ്ച ക്ലാസ് നടത്തുന്നത്. ഓഗസ്റ്റ് 24-ാം തീയതി ആരംഭിക്കുന്ന പരീക്ഷ കഴിഞ്ഞ് സെപ്റ്റംബര്‍ രണ്ടോടെ ഓണാഘോഷത്തിന്റെ ഭാഗമായി സ്കൂളുകള്‍ അടയ്ക്കും. ഓണാവധി സെപ്റ്റംബർ 3 […]







