സ്വപ്ന സുരേഷിൻ്റെ സത്യവാങ്മൂലത്തിൽ എപി സുന്നി വിഭാഗത്തിൻ്റെ ആത്മീയാചാര്യനായ കാന്തപുരം എപി അബൂബക്കർ മുസലിയാർക്കും മർക്കസിനുമെതിരെ ഗുരുതരമായ ആരോപണങ്ങൾ. കാന്തപുരവും മകനും പലതവണ യുഎഇ കോൺസുലേറ്റ് ജനറലിനെ സന്ദർശിച്ചിട്ടുണ്ടെന്നും കോൺസുലേറ്റിൽ വന്ന പെട്ടികൾ മർക്കസിൻ്റെ വാഹനങ്ങളിൽ കടത്തിയെന്നും സ്വപ്ന ആരോപിക്കുന്നു. തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലേയ്ക്ക് ഖുറാൻ അടങ്ങിയ പെട്ടികൾ എത്തിയെന്നും എന്നാൽ അവയുടെ ഉള്ളടക്കം സംശയാസ്പദമായിരുന്നുവെന്നുമാണ് […]







