തിരുവനന്തപുരം സെൻട്രൽ ജയിലിലെ ഭക്ഷണശാലയിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. പോത്തൻകോട് സ്വദേശി മുഹമ്മദ് അബ്ദുൽ ഹാദിയാണ് പിടിയിലായത്. ഇയാൾ മുമ്പ് കഫ്റ്റീരിയയിൽ ജോലി നോക്കിയിരുന്നു. മോഷണക്കേസിൽ പ്രതിയായിരുന്ന ഇയാൾ ഈയിടെയാണ് ജയിൽ മോചിതനായത്. ഒരാഴ്ച മുൻപായിരുന്നു ജയിലിലെ ഭക്ഷണ ശാലയിൽ നിന്ന് നാലര ലക്ഷത്തോളം രൂപ മോഷണം പോയത്. അതീവ സുരക്ഷ മേഖലയിലായിരുന്നു മോഷണം […]