സംവിധായിക നയന സൂര്യന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ തൊണ്ടി മുതലുകള്‍ കണ്ടെത്തി. കാണാതായ തൊണ്ടി മുതലുകള്‍ തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനില്‍ നിന്നാണ് കണ്ടെത്തിയത്. മുറിയിലുണ്ടായിരുന്ന ബെഡ്ഷീറ്റ്, തലയണ കവറുകള്‍, ചില വസ്ത്രങ്ങള്‍ എന്നിവയാണ് കാണാതായത്. ഇവ പോലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ സൂക്ഷിക്കുന്ന മുറിയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. നയനയുടെ മരണത്തിനു ശേഷം ഈ തൊണ്ടി മുതലുകള്‍ […]